‘ഒരു ബാഗ് നിറയെ സ്വർണവും പണവും. മുണ്ടക്കൈയിലെ തിരച്ചിലിന് ഇടയിൽ കഴിഞ്ഞ ദിവസം കിട്ടിയതാണ്. തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകനാണ് വിലപിടിച്ച ഈ ബാഗ് ലഭിച്ചത്. ഒടുവിൽ ബാഗിലെ രേഖകൾ വഴി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ദുരന്തം മുറിവേൽപ്പിച്ച മുണ്ടക്കൈയിലെ കാഴ്ചകളിൽ ചിലതു മാത്രമാണിത്. കേരളം ഒന്നായി വയനാട്ടിലെ കൊച്ചു ഗ്രാമത്തിനായി കൈകോർക്കുന്ന കാഴ്ചയാണ് എവിടെയും. ഉറ്റവരും ഉടയവരും ഉൾപ്പെടെ, ഉള്ളതെല്ലാം നഷ്ടപ്പെട്ട ഒരു ജനത. എവിടെ നോക്കിയാലും എല്ലാം നശിപ്പിച്ച മൺകൂനയുടെ കാഴ്ച. കാറ്റിൽ പോലും ദുഃഖം തളം കെട്ടി നിൽക്കുന്ന നാട്. ഏതു വാക്കും അവസാനിക്കുന്നത് ഒരു തേങ്ങലിൽ. അതിപ്പോൾ പറയുന്നവരാണെങ്കിലും കേൾക്കുന്നവരാണെങ്കിലും കണ്ണീരിന് പക്ഷഭേദമില്ല. ദുരന്തം പിന്നിട്ട് രക്ഷാപ്രവർത്തനം മുന്നേറുമ്പോൾ മുന്നറിയിപ്പുകൾ സംബന്ധിച്ച വിവാദവും തുടരുകയാണ്. മുണ്ടക്കൈയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നോ? ദുരന്തത്തിന് തൊട്ടു മുന്നിലുള്ള മണിക്കൂറുകൾ മുണ്ടക്കൈയിൽ നടന്നതെന്താണ്? അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. ഇനിയുള്ള ദിവസങ്ങൾ ഈ നാട് എങ്ങനെ മുന്നോട്ടു പോകും? മൈലുകൾ അകലെ പേക്കിനാവായി കവളപ്പാറയും പുത്തുമലയും ദുരന്തഭൂമിയായി കിടക്കുന്നു. നാമെല്ലാവരും കേൾക്കേണ്ട ചിലതാണ് മുണ്ടക്കൈയ്ക്ക് പറയാനുള്ളത്. മുണ്ടക്കൈയുടെ തിരിച്ചുവരവിനും ഇനിയൊരു ദുരന്തം ഒഴിവാക്കാനുംഅതെല്ലാം നാം അറിഞ്ഞിരിക്കണം. രക്ഷാപ്രവർത്തനത്തിൽ പൂർണമായി മുഴുകിയ മേപ്പാടി ഗ്രാമപഞ്ചായത്തംഗം യു.അജ്മൽ സാജിദ് പറയുന്നത് വായിക്കാം. കാണാം ആ നാടിന്റെ മനസ്സ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com