ഒരു കാറ്റിന്റെ മൂളലിൽ പോലും ഭയന്നു ഞെട്ടുന്നവർ: ജലയുദ്ധം കഴിഞ്ഞ്, കണ്ണീരിന്റെ നാടായി ‘ബയൽനാട്’
Mail This Article
കിഴക്ക് നീലഗിരി മലനിരകൾ. വടക്കുകിഴക്ക് മൈസൂർ പീഠഭൂമി. വടക്കുപടിഞ്ഞാറ് കുടക് മല. തെക്കുവടക്കൻ കേരളത്തിന്റെ സമതലഭൂമി. ഈ അതിരുകൾക്കുള്ളിൽ സംഘകൃതികളിലെ കുറുംപുറൈ; കുന്നുകളുടെ നാട്. പ്രകൃതി രമണീയമായ വനനാട്. ചരിത്രം തമസ്കരിച്ച മിത്തുകളുടെയും നാടോടിക്കഥകളുടെയും കേദാരമായ ബയൽനാട് ഇന്നു കണ്ണീരിന്റെ നാടായി. ഹൃദയഭേദകമായ കാഴ്ചകളാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായവർ, പ്രിയമുള്ളതെല്ലാം നഷ്ടമായവർ, വലിയ മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർ. ഒരു കാറ്റിന്റെ മൂളലിൽപോലും ഭയന്നു ഞെട്ടുന്നവർ. ജലയുദ്ധം കഴിഞ്ഞ് ചെളിയിൽ പൂണ്ട ഭൂമിയുടെ ഭയാനകദൃശ്യം നാം കാണുന്നു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല... ഈ സ്ഥലരാശികൾ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഏതിടവുമാകാം, ഏതു ഗ്രാമവുമാകാം. ‘ഇന്നു ഞാൻ നാളെ നീ’ എന്ന് കുന്നായ കുന്നുകളെല്ലാം പരസ്പരം നോക്കി ഗദ്ഗദപ്പെടുന്നു! രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമ്പോഴും