ഹെയർ ഡൈ കണ്ണടച്ചു വാങ്ങല്ലേ! നിറം മാറുന്നത് എങ്ങനെയെന്നറിയുമോ? ‘കളർ കെമിസ്ട്രി’യിൽ മറിയുന്നത് കോടികള്‍
Mail This Article
അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപിഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്.