അമേരിക്കയിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സ്ഥാനാർഥികള്‍ തമ്മിലുള്ള ആദ്യത്തെ ഡിബേറ്റ്‌ കണ്ടശേഷം ഈ ലേഖകന്‍ ‘അഡ്വാന്റേജ് ട്രംപ്’ എന്ന്‌ തികച്ചും അസന്നിഗ്ധമായി തന്നെ എഴുതിയിരുന്നു. രണ്ടു വന്ദ്യ വയോധികര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ കാഴ്ചയിലും ശരീര ഭാഷയിലും സംസാര ശൈലിയിലും നിലവിലുള്ള പ്രസിഡന്റ്‌ ആയ ജോ ബൈഡനെക്കാള്‍ ചെറുപ്പവും ഊര്‍ജസ്വലതയും ചടുലതയും തനിക്ക്‌ തന്നെയാണെന്ന പ്രതീതി ജനിപ്പിക്കുവാന്‍ ഡോണള്‍ഡ്‌ ട്രംപിന്‌ അനായാസം സാധിച്ചു. അത്‌ കഴിഞ്ഞു ട്രംപിന്‌ നേരെ നടന്ന വധ ശ്രമം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ശമിപ്പിക്കുവാനും ട്രംപിന്‌ പിന്നില്‍ പാര്‍ട്ടിയെ ഒന്നടങ്കം നിലയുറപ്പിക്കുവാനും സഹായിച്ചു. തിരഞ്ഞെടുപ്പില്‍ തന്റെ കൂടെ മത്സരിക്കുവാനുള്ള വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ഡി.വാന്‍സിനെ തീരുമാനിച്ചതും ട്രംപിന്‌ പിന്തുണ വര്‍ധിപ്പിച്ച നീക്കമായിരുന്നു. ഇതോടൊപ്പം ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ നിന്നു തന്നെ ബൈഡന്‍ പിന്മാറണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വരികയും അവ ശക്തി പ്രാപിക്കുകയും ചെയ്തു. ആദ്യമൊക്കെ ഈ ആവശ്യം ബൈഡന്‍ നിരാകരിച്ചെങ്കിലും കോവിഡ്‌ ബാധിക്കുക കൂടി ചെയ്തതോടെ തനിക്ക്‌ ഇനി ഒരങ്കത്തിന്‌ കൂടി ബാല്യമില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്‌ മനസ്സിലായി. ഈ സാഹചര്യത്തിലാണ്‌ താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും തന്റെ കാലാവധി കഴിയുന്നത്‌ വരെ പ്രസിഡന്റിന്റെ കടമകള്‍ കൃത്യമായി നിർവഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്‌. ഇതിനോടൊപ്പം തന്നെ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com