രണ്ടു വർഷം ഒളിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട്; കണ്ടെത്തി ഒട്ടേറെ കാര്യങ്ങൾ; മാറ്റം വേണ്ടത് എവിടെ?
Mail This Article
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു. പ്രധാന ശുപാർശകൾ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.