തനിമ കളയരുത് - ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
ഒന്നാം ക്ലാസിലെ അധ്യാപകർക്ക് ഒരു സൗകര്യമുണ്ട്. പിൽക്കാലത്തെ വ്യവസായിയും മന്ത്രിയും ഉന്നതോദ്യോഗസ്ഥനും കവിയും ഐന്ദ്രജാലികനും സന്യാസിയും കളളനും കൊള്ളക്കാരനും കൊലപാതകിയും വരെ അവരുടെ ശിഷ്യഗണങ്ങളിൽപ്പെടും. ശിഷ്യരിൽ ആരെങ്കിലും ഉന്നതസ്ഥാനങ്ങളിലെത്തിയാൽ അവർ ന്യായമായ അഭിമാനത്തോടെ പറയും, അയാൾ എന്റെ ശിഷ്യനാണ്. ഇങ്ങനെ പറയുന്നതിൽ പ്രതിഫലിച്ചുകിട്ടുന്ന മഹത്വമുണ്ട്. ഇറ്റാലിയൻ നവോത്ഥാനകാലത്തെ പ്രശസ്ത ശിൽപിയായിരുന്നു ബെർടോൾഡോ ഡി ജിവാനി (1420–1491). അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുള്ളവർ ഇന്നു ചുരുക്കം. കേട്ടിട്ടുള്ളവർക്കു തന്നെ അറിയാവുന്നത് എക്കാലത്തെയും മികച്ച ശിൽപിയും ചിത്രകാരനും ആയിരുന്ന മൈക്കലാഞ്ചലോയുടെ ഗുരുവെന്ന നിലയിലാണ്. ശിൽപകല പഠിക്കാൻ മൈക്കലാഞ്ചലോയെ അച്ഛൻ ബെർടോൾഡോയുടെ ക്ലാസിൽ ചേർത്തു. മാസം എട്ടു കഴിഞ്ഞിട്ടും കല്ലിൽ ഒന്നു കൊത്താൻ പോലും കുട്ടിയെ അനുവദിച്ചില്ല. സഹപാഠികളിൽ പലരും ശിൽപങ്ങളുണ്ടാക്കി പണം സമ്പാദിച്ചുതുടങ്ങി. അച്ഛനു ക്ഷമകെട്ടു