2022ൽ സിപിഎമ്മിനെ ‘പരിഭ്രാന്തിയിലാഴ്ത്തിയ’ കേന്ദ്ര തീരുമാനം: ബംഗാളിൽ ബുദ്ധദേവിനെ ചതിച്ചത് ആര്?
Mail This Article
പരിഷ്കരണങ്ങളുടെ ആഹ്ലാദാരവങ്ങൾക്കു പിന്നാലെ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീണു. പിന്നാലെ കിഴക്കൻ യൂറോപ്പിലെ ഒരുപിടി രാജ്യങ്ങൾ കൂടി സ്വതന്ത്രമായി. ജനാധിപത്യത്തെയും പൗരാവകാശത്തെയും വിലമതിക്കുന്നവർ ആ ‘തകർച്ച’യിൽ ആഹ്ലാദം കൊണ്ടു. എന്നാൽ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകരുകയോ, ഇല്ലേയില്ല എന്ന വിശ്വാസമായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. ഒ.വി.വിജയന്റെ പ്രശസ്തമായ ഒരു കാർട്ടൂൺ രൂപംകൊണ്ടത് ഈ സാഹചര്യത്തിലായിരുന്നു. ഒരു നമ്പൂതിരി രാമായണം വായിക്കുന്നു. ‘മലകളിളകിലും മഹാജനാനാം മനമിളകാ...’. സമീപത്ത് ഇളകാത്ത വിശ്വാസമെന്ന വൻമല. വിശ്വാസമെന്ന മലയെ നീക്കാൻ ശ്രമിച്ച വിഡ്ഢിയായും ബുദ്ധദേവ് ഭട്ടാചാര്യയെ വിലയിരുത്തുന്നവരുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് ‘പാഠം’ പഠിച്ചില്ല. ഗോർബച്ചേവ് ചെയ്തപോലെ, ഒന്നര പതിറ്റാണ്ടു കാലത്തിനു ശേഷം, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിൽ പരിഷ്കരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ഗോർബച്ചേവ് എന്ന വ്യക്തിയാണ് കമ്യൂണിസത്തിന്റെ അന്തകനെന്ന് ഇന്നും പല്ലിറുമ്മുന്ന ഒരു വിഭാഗമുണ്ട്. ഗോർബച്ചേവ് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയെന്ന് അവർ ഊറ്റംകൊള്ളുന്നു. കവിയും കലാഹൃദയവും ഉണ്ടായിരുന്ന ബുദ്ധദേവ് വിസ്മൃതിയുടെ ആവരണത്തിലേക്ക് സ്വയം മറയുകയായിരുന്നു. പരിഷ്കരണങ്ങൾ വഴി ബംഗാളിനെ ഇടതുപക്ഷത്തിന് പച്ചതൊടാനുള്ള പരുവമല്ലാതാക്കിയതിന്റെ പാപഭാരം