ശബരിക്ക് വേണ്ടത് 1900 കോടിയുടെ ടിക്കറ്റ്! ചെങ്ങന്നൂർ വഴിക്ക് 9000 കോടി; തീർഥാടകർക്ക് 56 കിലോമീറ്റർ അധികയാത്ര
Mail This Article
'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും