മാറ്റി നിർത്തിയാലുമറിയും, ‘ഇതെന്റെ അമ്മയല്ല’; ‘സ്നേഹപ്പശ’ മാറ്റും വേദന’; അമ്മ സ്നേഹത്തിന് കാരണമുണ്ട്!
Mail This Article
ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനായ ഡോ. ജോൺ ബൗൾബിയാണു കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രഥമപരിചാരകരുടെ പങ്കു സ്ഥിരീകരിച്ച സിദ്ധാന്തം ആവിഷ്കരിച്ചത്. നാമടക്കമുള്ള സർവജീവികളിലും കണ്ടുവരുന്ന തള്ള, പിള്ള ബന്ധത്തിനു പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുകയാണ്. മനുഷ്യമസ്തിഷ്കത്തിൽ രാസപദാർഥങ്ങൾ കുത്തിവച്ചു പഠനം നടത്താൻ പറ്റില്ല. മൃതശരീരങ്ങളിലും ഈ പരീക്ഷണം നടത്താനാവില്ല. അതിനു പരിഹാരമാണു ചുണ്ടെലി. ജനിതകമായി നമ്മുടെ അസ്സൽ പതിപ്പാണ് എലി. അതിന്റെ ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയകളെല്ലാം ഏറക്കുറെ നമ്മുടേതുപോലെ തന്നെയാണ്. വളർത്താൻ എളുപ്പം, സൗകര്യപൂർവം ജനിതക ഭേദഗതികൾ വരുത്താം; ലക്ഷണമൊത്ത പരീക്ഷണ മൃഗം. ഡോ. ഡൊലാരി കാർബോൺ ഈയിടെ പറഞ്ഞ കണക്കനുസരിച്ച് അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങൾക്കു വർഷം 11 കോടി ചുണ്ടെലികൾ വേണം. പ്രേമ ഹോർമോൺ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് അമ്മയെയും കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ പശ. യുഎസിലെ അറ്റ്ലാന്റയിലുള്ള യെർകസ് ദേശീയ ആൾക്കുരങ്ങു ഗവേഷണകേന്ദ്രത്തിൽ ഡോ. ലാരി യങ് ചുണ്ടെലിയുടെ ബന്ധുവായ വോൾ എന്ന കാട്ടെലിയെ രണ്ടു പതിറ്റാണ്ട് നിരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഏകപങ്കാളി വ്രതമനുഷ്ഠിക്കുന്ന ഇവയുടെ