അദാനി ഗ്രൂപ്പിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുന്ന ഹിൻഡൻബർഗിന്റെ യഥാർഥ ലക്ഷ്യം എന്താണ്? പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേര് ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
ചൈനീസ് ഇടപെടൽ മുതൽ ഹംഗേറിയൻ – അമേരിക്കൻ ബിസിനസ് ഭീമന്റെ കൈകടത്തൽ വരെ സംശയിക്കപ്പെടുന്ന ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ ഇപ്പോൾ പുതിയ ദിശയിൽ. സെബിയുടെ മേധാവിയെയും അദാനി ഗ്രൂപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ നീക്കത്തിന്റെ ഉള്ളുകളികൾ എന്തെല്ലാമാകും?
Mail This Article
×
വൻകിട വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ അദാനിയെ അപകീർത്തിപ്പെടുത്താൻ ആരോപണങ്ങൾ ഒന്നൊന്നായി ഉന്നയിച്ചുവരുന്ന ഹിൻഡൻബർഗിനു പിന്നിൽ രാഹുൽ ഗാന്ധിയോ? ഹിൻഡൻബർഗ് എന്ന ഗവേഷണ സ്ഥാപനം സ്ഥിരമായി അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ അദാനിയുടെ അഭ്യുദയകാംക്ഷി എന്ന് ആരോപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടുപ്രതിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. മോദിയെ അദാനി ബന്ധം ആരോപിച്ചു സ്ഥിരമായി വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേർക്കു സംശയത്തിന്റെ വിരൽ നീളുന്നത് ഈ പശ്ചാത്തലത്തിലാണ്. സത്യാവസ്ഥ എന്താണ്? അതറിയാൻ ഏറെ അന്വേഷണങ്ങൾ ആവശ്യമുണ്ട്. കാരണം, ദുരൂഹതകളും അത്രയ്ക്ക് ഏറെയാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് ആദ്യ ബോംബു പൊട്ടിച്ചതു കഴിഞ്ഞ വർഷം ജനുവരി 24ന് ആയിരുന്നു. 21,000 കോടിയോളം രൂപയുടെ സമാഹരണ ലക്ഷ്യവുമായി അദാനി എന്റർപ്രൈസസ് മൂലധന വിപണിയെ സമീപിക്കാനിരുന്നതിനു രണ്ടു ദിവസം
English Summary:
Adani vs. Hindenburg: Is there a hidden agenda involving China, Rahul Gandhi, or George Soros?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.