സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഏറെ വിവാദങ്ങൾക്കു ശേഷം തലസ്ഥാനത്ത് സി.അച്യുതമേനോന്റെ പ്രതിമയുടെ അനാഛാദനം നടക്കുകയാണ് ഓഗസ്റ്റ് 12ന്.
സി.അച്യുത മേനോനെ തമസ്കരിക്കുന്നവർക്കുള്ള മറുപടി കൂടെയാണത്. നവകേരള ശിൽപിയായ സി.അച്യുതമേനോന്റെ പേര് പറയാൻ മടിക്കുന്നവർ ഒരു കാലത്ത് അദ്ദേഹം കൊണ്ടുവന്ന വികസനങ്ങളെ അക്രമത്തിലൂടെ തകർക്കാൻ നോക്കിയവരാണെന്ന് സിപിഐ പറയുന്നു
Mail This Article
×
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’
‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.