ചൈനയ്ക്ക് കരകയറാൻ ഇന്ത്യയും കനിയണം; കരടായി യുഎസ് ബന്ധം; കൈകൊടുത്താൽ നേട്ടം
Mail This Article
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖയാണ് ‘ദേശീയ സാമ്പത്തിക സര്‍വേ’ (National Economic Survey). പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലെ സമ്പദ്ഘടനയുടെ സ്ഥിതി എന്തായിരുന്നുവെന്നും വരുന്ന വര്‍ഷത്തെ കുറിച്ചുള്ള ഒരു അവലോകനവുമാണ് ഈ രേഖയില്‍ ഉള്‍ക്കൊള്ളിക്കാറുള്ളത്. രാജ്യത്തെ നികുതി ഘടനയില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍, സാമ്പത്തിക മേഖലയില്‍ നടപ്പാക്കേണ്ട നയങ്ങള്‍, കൈക്കൊള്ളേണ്ട നടപടികള്‍ എന്നിവയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കാറുണ്ട്. ഒരു പരിപൂര്‍ണ സാമ്പത്തിക രേഖ എന്ന ഇതിന്റെ ഖ്യാതിക്ക് നിരക്കാത്ത ഒരു പരാമര്‍ശം ഈ വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഉല്‍പ്പാദന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും വേണ്ടി ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇതില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖയില്‍ നമ്മുടെ വിദേശകാര്യ നയത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പരാമര്‍ശം വന്നതു കൊണ്ട് മാത്രം ഇത് ധാരാളം ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയുടെ ചൈന നയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണോ ഇതെന്ന രീതിയിലുള്ള ചര്‍ച്ചയും ഉണ്ടായി. ഇന്ത്യ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലുതും സാമ്പത്തികവും സൈനികവുമായി