‘മൊബൈൽ കിട്ടിയില്ലെങ്കിൽ അമ്മയെ കടിച്ചുപറിക്കും’: അടിച്ചു നന്നാക്കാൻ നോക്കല്ലേ, രക്ഷിക്കാൻ വഴിയുണ്ട്
Mail This Article
നമുക്കു ഫോൺ ഉപയോഗിക്കാം, ഫോൺ നമ്മളെ ഉപയോഗിക്കാതിരുന്നാൽ മതി’– പതിരില്ലാത്ത ഈ പുതിയചൊല്ലുമായി വരുന്ന കുട്ടിക്കു പ്രായം 13. ‘എന്റെ കഥ പത്രത്തിൽ പറയണേ, കുറച്ചുപിള്ളേർക്കെങ്കിലും ബോധം വീണാൽ നല്ലതല്ലേ’ എന്നു പറഞ്ഞ് വിഡിയോ കോളിലാണു കുട്ടി സംസാരിച്ചത്. ‘‘ഞാനാരാണെന്ന് എനിക്കറിയാൻ മേലെങ്കിൽ ഞാൻ ആരോടു ചോദിക്കും ഞാനാരാണെന്ന് – വട്ടായില്ലേ? ആ പരുവത്തിലായിരുന്നു ഞാൻ. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കുതിരവട്ടം പപ്പുവിനെപ്പോലെ കിറുങ്ങിയടിച്ച അവസ്ഥ. പേടിക്കേണ്ട, കള്ളൊന്നും കുടിച്ചിട്ടല്ല. മൊബൈൽ ഫോൺ നോക്കി നോക്കി അങ്ങു കൈവിട്ടുപോയി. പിന്നെ മൊത്തം ഡാർക്ക് സീൻ. ഫോണിൽ വിഡിയോ കാണലോടു കാണലായിരുന്നു. ടോയ്‌ലറ്റിൽ പോകുമ്പോ വരെ കാണും. കുളിക്കുമ്പോ ഇതു കുറച്ചു പ്രയാസമായതുകൊണ്ട് കുളിയങ്ങു നിർത്തി. ഫോണിലിങ്ങനെ തോണ്ടിത്തോണ്ടി വെളുപ്പിന് 3–4 മണിവരെ ഒറ്റയിരിപ്പ്. ഉറങ്ങാനൊക്കെ പ്രയാസം. ഇനിയെങ്ങാനും കണ്ണടച്ചു പോയാലോ