സുർക്കി അണകൾ ഇനി ആശങ്കയുടെ ഉത്തുംഗത്തിൽ! ഒരു ഗേറ്റ് തകർന്നിട്ട് പ്രളയ സമുദ്രം; മുല്ലപ്പെരിയാർ എത്രത്തോളം ‘ഭദ്രം’?
Mail This Article
ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ? തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ