മലയാളിയുടെ ബോറടിയും ബേക്കറിയും തമ്മിലെന്ത് ബന്ധം? അലസത ഒരു മാനസികപ്രശ്നമാണോ?
Mail This Article
ജോലിയുടെ ഭാഗമായി എപ്പോഴും രാജ്യം ചുറ്റിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യക്കാരനായ ഒരാൾക്കൊപ്പം കഴിഞ്ഞ നാലഞ്ചു ദിവസം കേരളത്തിലുടനീളം യാത്ര ചെയ്യേണ്ട ആവശ്യമുണ്ടായി. യാത്രയ്ക്കിടയിൽ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു: ഇതെന്താണ് കേരളത്തിൽ എല്ലായിടത്തും ഇത്രയധികം ബേക്കറികൾ? അത് എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്ന വിഷയമാകയാൽ ഉത്തരം വൈകിയില്ല. ‘വിരസതയാണ് സർ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, വിരസതയ്ക്കുള്ള പ്രതിവിധികളിലൊന്നാണ് ബേക്കറികൾ. വിരസത (വിശപ്പല്ല) മാറ്റാനുള്ള പലജാതി തീറ്റസാധനങ്ങൾ വിവിധ വർണങ്ങളിലും സ്വാദുകളിലും രൂപങ്ങളിലും മൊരിപ്പുകളിലും ആകർഷകമായി വിൽക്കാൻ വച്ചിരിക്കുന്ന വിനോദകേന്ദ്രങ്ങളാണ് ബേക്കറികൾ’. സത്യത്തിൽ വിരസത ആഗോളപ്രശ്‌നമാണ്. അതിനപ്പുറം, അതൊരു സ്വർഗീയപ്രശ്‌നമാണെന്നും പറയാം. അതെ, ദൈവങ്ങൾക്കുപോലും വിരസതയിൽനിന്നു മോചനമില്ലെന്നാണ്...