സ്വാതന്ത്ര്യമതൊന്നേ... യുവത്വത്തിന് വേണം നീതി, സമത്വം, സുരക്ഷിതത്വം
Mail This Article
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്., ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്