സമരങ്ങളിൽ തളർന്ന് താമര; ഹരിയാനയിൽ അപകടം മണത്ത് ‘മുങ്ങി’ ജെജെപി: പിഴച്ചത് ബിജെപിക്കോ ഖട്ടറിനോ?
Mail This Article
ഹരിതാഭമായ ഹരിയാന ഒരു വഴിയാണ്, ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി. കുരുക്ഷേത്രയിലും പാനിപ്പത്തിലും യുദ്ധം ജയിച്ചവർ ഇന്ദ്രപ്രസ്ഥം ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും പറയാനുണ്ട്, ഹരിയാനയിൽ ജയിച്ചു കയറിയവർ ഇന്ദ്രപ്രസ്ഥം വാണതിന്റെ ചരിത്രം. സമീപകാല ചരിത്രം പരിശോധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും, ആകെയുള്ള പത്തിൽ പത്തു സീറ്റും നൽകി ഡൽഹിയിലെ ഭരണകർത്താക്കളുടെ കാര്യത്തിൽ അർഥശങ്കയ്ക്കിടയാകാത്ത തീരുമാനം ഹരിയാന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും വേണമെന്ന രാജ്യത്തിന്റെ തീരുമാനത്തിന്റെ നേർചിത്രമായിരുന്നു ഹരിയാനയിലും കണ്ടത്. ആകെയുള്ള 10ൽ അഞ്ച് സീറ്റ് വീതം ബിജെപിയും കോൺഗ്രസും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഹരിയാനയും ഇതിനോടകം തിരഞ്ഞെടുപ്പു ചൂടിലേക്കു ‘ഗിയർ’ മാറ്റിക്കഴിഞ്ഞു. ഒക്ടോബര്‍ 5നാണ് ഹരിയാന നിയമസഭാ വോട്ടെടുപ്പ് . ഒക്ടോബർ 8ന് വോട്ടെണ്ണലും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് പകുതി സീറ്റുകളും