ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ്‌ രാജാവ്. ട്രോജൻയുദ്ധം ജയിച്ച്, അദ്ദേഹം നാവികരുമായി സ്വരാജ്യമായ ഇത്തക്കയിലേക്കു മടങ്ങവേ, മുറതെറ്റിയ കാറ്റിൽപ്പെട്ട് കപ്പൽ അപരിചിതമായൊരു ദ്വീപിലെത്തി. ദ്വീപുനിവാസികൾ സൗഹൃദത്തോടെ പെരുമാറി. പക്ഷേ അവർ കുഴിമടിയന്മാരായിരുന്നു. അവിടത്തെ ലോട്ടസ് മരത്തിന്റെ മധുരിക്കുന്ന പഴം തിന്നാൽ ആരും പെട്ടെന്നു മയക്കത്തിലാവും. പാതി മയക്കത്തിൽ അലസജീവിതം നയിക്കുന്നവരാണു ദ്വീപുകാർ. നാവികർ അവരുടെ ശീലത്തിൽ കുടുങ്ങി, നാട്ടിലേക്കു മടങ്ങുന്നില്ലെന്നു തീരുമാനിച്ചു. ഊർജസ്വലമായ ജീവിതത്തിലേക്ക് അവരെ തിരികെയെത്തിക്കാൻ ഒഡീസിയുസ് ഏറെ ക്ലേശിച്ചു. കഠിനമാർഗവും അലസമാർഗവും മുന്നിൽക്കണ്ടാൽ, അലസമാർഗം സ്വീകരിക്കാനാവും മിക്കവരുടെയും താൽപര്യം. ലക്ഷ്യമേതെന്നു ചിന്തിച്ചില്ലെന്നിരിക്കും. ഇക്കഥയെ ഉപജീവിച്ച്

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com