ബിജെപിയെ ഞെട്ടിച്ച് 44, 42, 4: ‘മാന്ത്രിക സംഖ്യ’യിൽ ആഹ്ലാദിച്ച് കോൺഗ്രസ്: ഇനി എഎപിയും വേണ്ട!
Mail This Article
ഒക്ടോബർ 5: ഹരിയാനയുടെ നെഞ്ചിടിപ്പേറ്റുന്ന ദിനം. രാജ്യതലസ്ഥാനമായ ഡൽഹിയുമായി ചേർന്നുകിടക്കുന്ന ഹരിയാനയിൽ വോട്ടെടുപ്പ് അന്നാണ്. ഒക്ടോബർ എട്ടിന് ഫലവുമെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ 5 സീറ്റു വീതമാണ് എൻഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിനും ലഭിച്ചത്. 2019ൽ പത്തിൽ പത്തു സീറ്റിലും എൻഡിഎ ജയിച്ചിരുന്നുവെന്നും ഓർക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ പ്രതാപം തിരികെ പിടിക്കാൻ ബിജെപി ഇതിനോടകം ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പത്തുവർഷത്തെ ആലസ്യത്തിൽനിന്ന് ഉണർന്ന കോൺഗ്രസിനും ലോക്സഭാ തിരഞ്ഞെടുപ്പുഫലം നൽകിയ ആവേശം വളരെ വലുതാണ്. ഇരുശക്തികളും തുല്യനിലയിലായിരിക്കുന്ന ഗോദയിൽ ആര് ആരെ മലർത്തിയടിക്കുമെന്നാണ് ഗുസ്തിയുടെ നാടായ ഹരിയാന ഉറ്റുനോക്കുന്നതും. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തി– ദൗർബല്യങ്ങൾ എന്തെല്ലാമാണ്? ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ബിജെപി പഠിച്ച പാഠങ്ങൾ എന്തെല്ലാമാണ്? ലോക്സഭയിലെ മുന്നേറ്റം കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ട്? വിശദമായി വിലയിരുത്തുകയാണിവിടെ.