ഭീതി പടർത്തുന്ന ‘റിഫോം യുകെ’; ഇംഗ്ലണ്ടിൽ നിന്ന് മാഞ്ഞിട്ടില്ല വംശീയ വിഷം; അഭയം തേടിയവരെ ‘കപ്പലേറ്റി’ വിടുമോ സ്റ്റാമെറും?
Mail This Article
ഫിഫ ലോകകപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചാംപ്യന്‍ഷിപ്പാണ് നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യൂറോ കപ്പ്. യൂറോപ്പിലെ ഫുട്ബോള്‍ ചാംപ്യന്മാര്‍ ആരാണ് എന്ന് തീരുമാനിക്കുന്ന ഈ ടൂര്‍ണമെന്റ് 2024ല്‍ ജര്‍മനിയിലാണ് നടന്നത്. ഇതിന്റെ കലാശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിന്‍ കിരീടമണിയുകയും ചെയ്തു. ഫൈനലിൽ പൊരുതി തോറ്റെങ്കിലും ഇംഗ്ലണ്ടിനും ആഘോഷിക്കുവാന്‍ ഏറെയുണ്ടായിരുന്നു. ലീഗ് ഘട്ടത്തില്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട്, പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലോവാക്കിയയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും സെമിയില്‍ ഹോളണ്ടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. ഇതിന് മുന്‍പ് 2020ലെ യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതാവട്ടെ പെനല്‍റ്റി ഷൂട്ടൗട്ടിലും. ഇംഗ്ലണ്ടിന്റെ മൂന്ന് കളിക്കാര്‍ പെനൽറ്റി കിക്ക് എടുത്തത് പാളിപ്പോയതിനാലാണ് അന്ന് മത്സരം തോറ്റുപോയത്. പാളിപ്പോയ പെനൽറ്റി കിക്കുകള്‍ എടുത്ത കളിക്കാര്‍ കറുത്ത വര്‍ഗക്കാര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നത് വലിയ വാര്‍ത്തയായി. 2024ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പെനൽറ്റി ഷൂട്ടൗട്ട് വന്നപ്പോള്‍ കിക്ക് എടുത്ത അഞ്ചു കളിക്കാരില്‍ ആരും തന്നെ വെള്ളക്കാരായിരുന്നില്ല. എല്ലാ കിക്കും ഗോളില്‍ കലാശിക്കുകയും ഇംഗ്ലണ്ട് മത്സരം ജയിക്കുകയും ചെയ്തു. ഈ ജയത്തെ മൈതാനത്തിലെ ജയത്തേക്കാളുപരി വംശീയാധിക്ഷേപത്തിനെതിരെ കാല്‍പന്തുകളിയുടെ ചുട്ട മറുപടിയായി മാധ്യമങ്ങളും നിരീക്ഷകരും ഉയര്‍ത്തിക്കാട്ടി. 2024ലെ യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം അന്നാട്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആനന്ദിക്കാന്‍ ഏറെ വകനല്‍കി. എന്നാല്‍ ഈ ടീമിന്റെ വംശീയ ഘടനയാണ് സാമൂഹ്യ ശാസ്തജ്ഞന്‍മാര്‍ക്കും മറ്റു നിരീക്ഷകര്‍ക്കും വശ്യമായി തോന്നിയത്. അതിലൊരു നിരീക്ഷണം ‘ആംഗ്ലോ-ഐറിഷ്-ആഫ്രിക്കന്‍-കരിബിയന്‍’ ടീമാണ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതെന്നായിരുന്നു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന പല ദേശങ്ങളില്‍നിന്ന് വന്നവരും പല വംശങ്ങളില്‍ നിന്നുള്ളവരും ചേര്‍ന്ന ഈ ഫുട്ബോള്‍ ടീം ഇംഗ്ലിഷ് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു രേഖാചിത്രമായി കാണാവുന്നതാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടു. ഇങ്ങനെ വംശത്തിന് അതീതമായി ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കാന്‍ മാത്രമല്ല അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാനും അവർക്ക് അംഗീകാരം നല്‍കുവാനും കഴിവുള്ള ഒരു സമൂഹമാണ് ഇംഗ്ലണ്ടിലുള്ളതെന്ന്