ശ്രീനാരായണ ഗുരുവിന്റെ അടിസ്ഥാനദർശനം അദ്വൈതമാണെന്നു പലരും കരുതുന്നു. അദ്വൈതം എന്നാൽ ആത്മ - ബ്രഹ്മ ഭേദം ഇല്ലെന്ന ദർശനമാണ്. നിർഗുണ പരബ്രഹ്മ ബോധ്യം കൂടിയാണത്. ഈ ബോധ്യം ഗുരുവിന്റെ ധ്യാനാഷ്ടകങ്ങളിലടക്കം പ്രതിഫലിക്കുന്നുണ്ടെന്നാണ് നടരാജ ഗുരു വിലയിരുത്തിയിട്ടുള്ളത്. ആ അറിവ് ഗുരു വേദാന്തസൂത്രത്തിലും ഈശാവാസ്യ പരിഭാഷയിൽപ്പോലും വരികൾക്കിടയിൽ ഒളിപ്പിച്ചു പിടിച്ചതെന്തിനാകും? നടരാജഗുരു ചെയ്തപോലെ ഹെഗലിന്റെ ദർശനങ്ങളുടെയും പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെയും പിൻബലത്തോടെ വ്യാഖ്യാനിച്ചാലേ അതു സമർഥിക്കാൻ കഴിയൂ. ഗുരുവിന്റെ ജ്ഞാനശാസ്ത്രത്തെ അടിസ്ഥാനമാക്കി ആ വരികൾ വീണ്ടും വായിച്ചാൽ അദ്ദേഹം പിന്തുടരുന്നത് പ്രാർഥനയ്ക്കും പൂജയ്ക്കും വഴങ്ങുന്ന പ്രപഞ്ച ദിവ്യശക്തിയായ പരബ്രഹ്മത്തെയാണെന്നു കാണാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com