‘ഇത് ചെർണോബിൽ അല്ല; ആണവനിലയം എന്ന് കേട്ടാലുടന്‍ പേടി വേണ്ട, തികച്ചും ഗ്രീൻ; ഇല്ലെങ്കില്‍ കോടികൾ ചെലവ്, കേരളം ഇരുട്ടിലാകും’
Mail This Article
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്‌റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരുമെന്ന