ടണലുകൾ നിറഞ്ഞ ഹമാസിന്റെ ‘ഓക്സിജൻ’; ബ്ലിങ്കന്‍ വഴങ്ങാതെ നെതന്യാഹു: നിർണായകം ഹമാസ് നിലപാട്
Mail This Article
ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രയേലിന്റെ നിർദേശം അമേരിക്ക അംഗീകരിച്ചത് മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കും ? സമാധാന പുനഃസ്ഥാപനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തുന്ന ശ്രമങ്ങളെ ലോകം പ്രതീക്ഷയോടെ കാണുമ്പോഴാണ് ചർച്ചകളിൽ വഴിത്തിരിവായ സംഭവങ്ങളെന്നു പറയാം. ഈജിപ്ത് – ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതാണ് ഇതിൽ പ്രധാനം. തുടർന്ന്, തീരുമാനം എടുക്കാൻ ഹമാസിനോട് ആവശ്യപ്പെട്ട് ആന്റണി ബ്ലിങ്കൻ മധ്യപൂർവേഷ്യയിലെ തന്റെ ഒൻപതാമത്തെ സന്ദർശനം അവസാനിപ്പിച്ച് ഖത്തറിൽനിന്നു വിമാനം കയറുകയും ചെയ്തു. കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞത് ഇസ്രയേൽ പുതിയ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചതോടെയാണ്. ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം, വടക്കൻ ഗാസയിലേക്കു തിരികെപ്പോകുന്ന പലസ്തീൻകാരെ പരിശോധിക്കുക എന്നിവയായിരുന്നു അവ. സൈന്യം ആദ്യഘട്ടത്തിൽ ജനവാസ കേന്ദ്രങ്ങളിൽനിന്നു..