ഡാർജിലിങ്ങിനെ വയനാടിന് മാതൃകയാക്കാം; ആ പാറകളും മരത്തടികളും അതിജീവനമാക്കാം
Mail This Article
പ്രകൃതിദുരന്തങ്ങളെ നേരിടാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള മുന്നറിയിപ്പുകൾ മാത്രമല്ല, പ്രകൃതിയിലെ ചില മാറ്റങ്ങളും നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. വീടിന്റെ വാതിലുകളും ജനാലകളും അടയ്ക്കാനാകാതെ വരിക, അടിത്തറയിലും ഭിത്തിയിലും തറയോടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുക, പാറയിടുക്കുകൾക്കു മുകളിലൂടെയുള്ള ജലപ്രവാഹം പെട്ടെന്നു കുറയുകയോ പുതിയ ചാലുകൾ തീർത്ത് മാറിയൊഴുകുകയോ ചെയ്യുക എന്നിവയെല്ലാം ഉരുൾപൊട്ടൽ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന ചില ലക്ഷണങ്ങളാണ്. പുഴയിലൂടെ ചെളി കലർന്ന വെള്ളം കുത്തിയൊഴുകുന്നതും ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ്. വയനാടിനു പുറമേ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളും ഉരുൾപൊട്ടൽ സാധ്യതയേറിയവയാണെന്നാണ് കുഫോസിന്റെ (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി) പഠനം. കൃത്യമായ മുന്നറിയിപ്പു സംവിധാനവും ശാസ്ത്രീയമായ ഭൂവിനിയോഗവും ദുരന്തവ്യാപ്തി കുറയ്ക്കാൻ അത്യാവശ്യമാണെന്നും പഠനം പറയുന്നു. ഉരുൾപൊട്ടിയതു കാട്ടിലാണെന്നതിനാൽ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കൃഷിരീതികളെ അടച്ചാക്ഷേപിക്കുന്നതിൽ കാര്യമില്ല. അതിതീവ്ര മഴയിൽ വലിയ മരങ്ങളും പാറക്കല്ലും അതിശക്തിയോടെ വെള്ളത്തോടൊപ്പം മലമുകളിൽനിന്ന് ഒലിച്ചെത്തിയാൽ ഏതു കൃഷിയാണെങ്കിലും നശിക്കും. ആദ്യത്തെ പൊട്ടലിൽ അണക്കെട്ടുപോലെ വെള്ളം കെട്ടിക്കിടന്നിടത്തുനിന്നു