കപടവേഷം പല തരം - ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു. അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.