ഒന്നാം സ്ഥാനത്ത് ഒന്നുകൂടി; ആൺ–പെൺ തുല്യതയിലേക്കും ‘കേരളാ മോഡൽ’; പ്രതീക്ഷ നൽകി പുതുതലമുറ
Mail This Article
കേരളത്തെപ്പറ്റി പറയേണ്ടിവരുമ്പോൾ ‘സാച്ചര കേരളം’ എന്നു മാത്രം പരിഹസിച്ചു പറയുന്ന ഒരു കൂട്ടരുണ്ട്. അതു കേട്ടാൽതോന്നും സാക്ഷരത എന്തോ മോശം പരിപാടിയാണെന്ന്. മറ്റൊരു കൂട്ടർ ഖേരളം എന്നേ എഴുതൂ. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗനീതി തുടങ്ങിയ മേഖലകളിൽ കേരളം നടത്തിയ തനതു മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടുന്ന കേരളാ മോഡൽ എന്ന പ്രയോഗമാണ് അവരുടെ ഉറക്കം കെടുത്തുന്ന പ്രധാന സംഗതി. കേരളം പണ്ടേ പോക്കാണ്, ലോട്ടറിയും മദ്യവുമാണ് നമ്മുടെ പ്രധാന വരുമാനമാർഗങ്ങൾ, ഗൾഫ് കേരളാ മോഡലാണ് കേരളാ മോഡൽ, ബിസിനസുകാർക്കൊന്നും ഇവിടെ രക്ഷയില്ല, ആത്മഹത്യ, കാൻസർ, ലഹരിഉപയോഗം, മാനസികരോഗം എന്നിവയുടെയെല്ലാം തലസ്ഥാനമാണ് കേരളം എന്നൊക്കെയാണ് അവരുടെ വിമർശനങ്ങൾ. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അവയിലൂടെ പരമ്പരാഗത മാധ്യമപ്രവർത്തകരെ ഭർത്സിക്കുന്നതും ഇവരുടെ വിനോദമാണ്. ഇവർക്ക് ഇപ്പോൾ വീണുകിട്ടിയിരിക്കുന്ന മറ്റൊരു വിഷയമാണ് സിനിമാരംഗത്തുനിന്ന് ഉയരുന്ന ലൈംഗിക ആരോപണങ്ങൾ. വികസനത്തിന്റെ പല സൂചികകളിലും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കേരളം മുന്നിലാണെന്നതുപോലെതന്നെ അർബുദത്തിലും ആത്മഹത്യയിലും ലഹരിയിലുമെല്ലാം ഒന്നാം സ്ഥാനം ‘കിട്ടിയിട്ടുണ്ടെങ്കിൽ’ അതു നമ്മുടെ ശക്തമായ റിപ്പോർട്ടിങ് സംവിധാനങ്ങൾ കാരണം സംഭവിച്ചിട്ടുള്ളവയാണ്. ലാബ് റിപ്പോർട്ടുകൾ, സർവേ റിപ്പോർട്ടുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവയെല്ലാം ചേർന്നതാണ് ഈ സംവിധാനം. രാജ്യത്തെ മറ്റിടങ്ങളിൽ പോയിട്ടുള്ളവർക്കറിയാം, അവിടങ്ങളിലെ ഇത്തരം റിപ്പോർട്ടിങ് സംവിധാനങ്ങളുടെ അഭാവം അല്ലെങ്കിൽ അപര്യാപ്തത. പൊലീസ്‌രാജ്, അഴിമതി, വർഗീയത എന്നിവയുടെ കാര്യത്തിലും കേരളം എത്രയോ ഭേദം. സത്യത്തിൽ സിനിമാരംഗത്തുനിന്ന് ഇപ്പോഴുയരുന്ന ലൈംഗികാരോപണങ്ങൾ