‘5 ദിവസത്തെ ശമ്പളം പിടിച്ചാൽ സർക്കാരിലേക്ക് 500 കോടി; ഇത്രയും തുക വയനാടിന് വേണോ? ഓണക്കാലത്ത് ജീവനക്കാരെ പിഴിയുന്നോ?’
Mail This Article
പേരുപോലെത്തന്നെ സാലറി ചാലഞ്ച് വീണ്ടും സര്‍ക്കാരിന് ഒരു ചാലഞ്ചായി മാറുകയാണ്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ആദ്യം അനുകൂലിച്ചവർ പോലും സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സാലറി ചാലഞ്ചില്‍നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണുള്ളത്. സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ നൽകിയ പല ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പറയുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് എന്തെല്ലാം ഉറപ്പാണ് മുഖ്യമന്ത്രി നൽകിയിരുന്നത്? അവയിൽ എന്തെല്ലാമാണ് പാലിക്കപ്പെടാതെ പോയത്? ഓണക്കാലത്ത് സാലറി ചാലഞ്ച് നടത്തുമ്പോൾ അത് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത് എങ്ങനെയാണ്? പ്രളയകാലവുമായി താരതമ്യം ചെയ്യാനാകുമോ ഈ സാലറി ചാലഞ്ചിനെ? എ.എം. ജാഫർ ഖാൻ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.