നടന്മാർ ജയിലിലാകും, ജാമ്യവും കിട്ടില്ല: കുറ്റം തെളിഞ്ഞാൽ ‘ഒരാൾക്ക്’ ജീവപര്യന്തം വരെ സാധ്യത; ഏതാണ് ആ വകുപ്പുകൾ?
Mail This Article
സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്... ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണക്കുരുക്കുകൾ മുറുകുകയാണ്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കോടതി നടപടികൾ കടുക്കുമെന്ന് ഉറപ്പായതോടെ പലരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. വർഷങ്ങൾ പഴക്കമുള്ള കേസുകളാണെങ്കിലും പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടാമെന്നും കൂടുതൽ നടപടികളിലേക്കു നീങ്ങാമെന്നുമാണ് സുപ്രീം കോടതി സുപ്രധാനമായ ലളിത കുമാരി കേസിലടക്കം നൽകിയ നിർദേശം. കേസുകളിലൂടെ കടന്നുപോകുമ്പോൾ മിക്കവർക്കുമെതിരെ ചുമത്തിയ വകുപ്പുകളിൽ സമാനതകൾ കാണാം. സെക്‌ഷൻ 376, 354, 509, 452 തുടങ്ങിയ വകുപ്പുകളാണ് അത്. എന്തൊക്കെയാണ് ഈ വകുപ്പുകൾ? ഇതിൽ ഏതൊക്കെ വകുപ്പിൽ ജാമ്യം കിട്ടും? എത്ര വർഷം വരെയാണ് ശിക്ഷ? മുൻകൂർ ജാമ്യത്തിന് നടന്മാരിൽ പലരും അപേക്ഷിച്ചിട്ടുണ്ട്. ഏതൊക്കെ വകുപ്പുകളിൽ അത് സാധ്യമാകും?