‘കമ്യൂണിസ്റ്റുകാർ എന്നും കീറപ്പായയിൽ കിടക്കണോ?’ വിശ്വസ്തനെ കൈവിട്ട് പിണറായി; സിപിഎമ്മിൽ ഇനി ഗോവിന്ദൻ പക്ഷം!
Mail This Article
വർഷങ്ങൾക്കു മുൻപാണ് തൃശൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രകൃതി സംരക്ഷണ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞു. വേദിയിലെ കസേര എടുത്തു മാറ്റുന്നതിനു മുൻപ് യുവജന സംഘടനാ നേതാക്കളെ തേടി ഇ.പി. ജയരാജന്റെ ഫോൺ വിളിയെത്തി. ചോദ്യം ഒന്നു മാത്രം. എന്തുകൊണ്ടാണ് പങ്കാളിത്തം കുറഞ്ഞത്? ടെലിഫോൺ ശാസന കഴിഞ്ഞു, ഇപി ഇത്രയും കൂടി പറഞ്ഞു. ‘ആളെക്കൂട്ടാൻ നിങ്ങൾക്കു പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങളുടെ പരിപാടി ഞാൻ നടത്തിത്തരാം’. യുവജന സംഘടനാ നേതാക്കൾക്കു കാര്യം മനസ്സിലായി. അടുത്ത പരിപാടി വൻ വിജയവും. ഇപി എന്ന് പാർട്ടി വൃത്തങ്ങളിൽ വിളിക്കപ്പെടുന്ന ജയരാജൻ വെറുതേ പറഞ്ഞതല്ല. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി. തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിഭാഗീയതയെത്തുടർന്ന് തൃശൂർ, ആലപ്പുഴ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടപ്പോൾ ഇപിക്ക് തൃശൂരിലും എം.എ. ബേബിക്ക് ആലപ്പുഴയിലുമായിരുന്നു ചുമതല. പാർട്ടിയിലും മുന്നണിയിലും എന്നും പ്രശ്ന പരിഹാരകൻ അല്ലെങ്കിൽ ‘ട്രബിൾ ഷൂട്ടർ’ എന്ന നിലയിലും ചർച്ചകൾക്കു നേതൃത്വം നൽകുന്ന ‘മീഡിയേറ്റർ’ എന്ന നിലയിലും കാലങ്ങളോളം