വാക്കിന്റെ വില - ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
രാമായണകഥയിൽ വലിയ പ്രതിസന്ധിയുണ്ടാകുന്ന സന്ദർഭമുണ്ട്. അപഹരിച്ചുകൊണ്ടുപോയ സീതയെ കണ്ടെത്താൻ സുഗ്രീവൻ വാനരന്മാരെ നിയോഗിച്ചു. നൂറു യോജന കടൽ ചാടിക്കടന്ന് ലങ്കയിലെത്തണം. ഇതിനാർക്കാണു കഴിവ്? പല വാനരന്മാരും പത്തു യോജനയും ഇരുപതു യോജനയും മറ്റും ചാടാമെന്നു പറഞ്ഞു. അംഗദന് അങ്ങോട്ടു നൂറു യോജന ചാടാമെങ്കിലും തിരികെച്ചാടാൻ വയ്യ. വാർദ്ധക്യംകാരണം ജാംബവാനു വയ്യാതായി. സീതയെ കണ്ടെത്തിയില്ലെങ്കിൽ ഉഗ്രപ്രതാപിയായ സുഗ്രീവൻ തങ്ങളുടെ കഥ കഴിക്കുമെന്ന ഭയം എല്ലാവർക്കുമുണ്ട്. ആ സന്ദർഭത്തിൽ ജാംബവാൻ നിർണായകപങ്കു വഹിച്ചത് വാക്കുകളുടെ ബുദ്ധിപൂർവമായ പ്രയോഗം കൊണ്ട്. കടൽ ചാടിക്കടക്കാൻ ഹനുമാനു കഴിയുമെന്ന് ആ വൃദ്ധനറിയാം. ശങ്കിച്ചിരിക്കാതെ ചാടാൻ തയാറാകണമെന്നു ഹനുമാനോടു പറഞ്ഞു. വെറുതേ പറയുകയല്ല, മാതാപിതാക്കളുടെയും ജന്മത്തിന്റെയും മഹിമ ഹനുമാനെ ഓർമ്മിപ്പിച്ച് പ്രോത്സാഹിപ്പിച്ചു. പഴയ ശാപം മൂലം സ്വന്തം ബലം തിരിച്ചറിയാൻ കഴിയാത്ത ഹനുമാനെ ആ ബലം ചൂണ്ടിക്കാട്ടി ബോധ്യപ്പെടുത്തി.