യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെ?
റഷ്യയെ ആശങ്കപ്പെടുത്തുന്ന പല അപകടങ്ങളും കുർസ്കിൽ ഒളിഞ്ഞിരിപ്പുണ്ട്. ആണവായുധം പ്രയോഗിക്കുമെന്ന് പുട്ടിൻ ഭീഷണിപ്പെടുത്തുമ്പോൾ, അതിനു മുൻപേ ലോകത്തെ കാത്തിരിക്കുന്നത് ചെർണോബിലിനു സമാനമായ ഒരു ആണവ ദുരന്തമാണോ?
Mail This Article
×
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വരച്ച അവസാന ചുവപ്പുവരയും യുക്രെയ്നും നാറ്റോ സഖ്യകക്ഷികളും മറികടന്നതോടെ യൂറോപ്പിൽ ആശങ്കയുടെ വേലിയേറ്റം. 2024 ഓഗസ്റ്റ് ആറിന് റഷ്യയിലെ കുർസ്ക് പ്രവശ്യ ആക്രമിച്ചു 1300ൽ അധികം ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുക്കുകയും അതിർത്തിയിൽ നിന്നു 35 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുകയറുകയും ചെയ്ത യുക്രെയ്ൻ സേന റഷ്യയ്ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം. 2022ൽ തുടങ്ങിയ റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ പലതവണ റഷ്യയ്ക്കു നേരെ, റഷ്യൻ വിമതരെ ഉപയോഗിച്ചു യുക്രെയ്ൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ സേന നേരിട്ട് റഷ്യൻ മണ്ണിൽ ആക്രമണം നടത്തുന്നതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇതാദ്യം. കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിന്റെ കടന്നുകയറ്റത്തെ തന്ത്രപരമായ നേട്ടമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിക്കുമ്പോൾ ആത്മഹത്യാപരമായ നീക്കമായാണു പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. കുർസ്ക് മേഖല പിടിച്ചെടുക്കുന്നതിലൂടെ യുക്രെയ്ൻ ലക്ഷ്യമിടുന്നതെന്താണ്? റഷ്യൻ പ്രതിരോധത്തെ തകർത്ത് മിന്നൽ വിജയം നേടാൻ യുക്രെയ്നിനു സാധിച്ചതെങ്ങനെയാണ്? കുർസ്ക് പ്രവശ്യയിലെ യുദ്ധം എങ്ങനെയാണ് യുക്രെയ്നിന്റെ വിധി നിർണയിക്കുക? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
English Summary:
Ukraine Storms Kursk Nuclear Power Plant: Will Putin Unleash Nuclear Retaliation?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.