‘കള്ളക്കടത്ത് പൊലീസ് വണ്ടിയിൽ; ഒരു കിലോ ‘പൊട്ടിച്ചാൽ’ ലാഭം 60 ലക്ഷം വരെ’; പിടിച്ച സ്വർണം എവിടെപ്പോകുന്നു?
Mail This Article
298 കിലോഗ്രാം!. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കഴിഞ്ഞവർഷം കസ്റ്റംസും പൊലീസും ചേർന്നു പിടികൂടിയ സ്വർണത്തിന്റെ അളവാണിത്. കസ്റ്റംസ് 270 കിലോയും പൊലീസ് 28 കിലോയും. മൂല്യം 200 കോടി രൂപയ്ക്കടുത്തു വരും. കോടികൾ മറിയുന്ന സ്വർണക്കടത്തു മേഖലയിൽ നടക്കുന്നത് അധോലോകത്തെ വെല്ലുന്ന ഇടപാടുകൾ. വിദേശത്തും സ്വദേശത്തുമുള്ള കടത്തുകാരും കാരിയർമാരും പൊട്ടിക്കൽ (കടത്തിക്കൊണ്ടുവരുന്നവരെ കവർച്ച ചെയ്യുന്ന പരിപാടി) സംഘവും അവർ തമ്മിലുള്ള കുടിപ്പകയുമെല്ലാം നിറഞ്ഞ ഈ അധോലോകത്തിൽ ഒരു കണ്ണിയായി പൊലീസുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൂർണമായി വിശ്വസിക്കാനാവില്ല. എങ്കിലും, കാക്കിക്കുമേൽ തെറിച്ച ആരോപണത്തിന്റെ ചെളി കഴുകിക്കളയേണ്ടത് ആഭ്യന്തരവകുപ്പു തന്നെയാണ്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് സ്വർണക്കടത്തു പിടിക്കാൻ പൊലീസിനു പ്രത്യേക സംവിധാനമുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്തു നടക്കുന്ന വിമാനത്താവളമെന്നതാണു കാരണം. എസ്.സുജിത്ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കെ 2021ൽ ഹെൽപ് ഡെസ്ക്കെന്ന പേരിൽ ഇതു തുടങ്ങാൻ പെട്ടെന്നൊരു കാരണമുണ്ടായി. കണ്ണൂരിലെ സിപിഎം പാർട്ടി