‘നീയെന്റെ എതിർചേരിയിലാണോ എന്ന് സംശയിച്ചു’: വിവരത്തിലും സ്വർണത്തിലും ചോർച്ച; സ്വർണം പോലീസിന്റെ കയ്യിലെത്തിയാൽ അളവും കുറയും
Mail This Article
അമ്മയും മകനും തമ്മിലൊരു സ്വകാര്യ സംഭാഷണം. അമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മകനോടു വീട്ടിൽവച്ചു പറഞ്ഞകാര്യം മൂന്നാമതൊരാൾ അറിയുന്നു. അമ്മയും താനും തമ്മിലുള്ള സംഭാഷണം അതേപടി മൂന്നാമൻ പറയുന്നതുകേട്ട ഉദ്യോഗസ്ഥൻ ഞെട്ടിത്തരിച്ചു. ഇയാളിത് എങ്ങനെയറിഞ്ഞു? അന്വേഷണം എത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ആ സമയത്തുണ്ടായിരുന്ന പൊലീസ് സേനാംഗത്തിലേക്ക്. പൊലീസിലെ തൊഴുത്തിൽക്കുത്തും ചേരിപ്പോരും അറിയുന്നവർക്ക് ഇതിൽ അദ്ഭുതമൊന്നുമില്ല. സംഭാഷണങ്ങൾ ചോർന്നുപോകുന്നുണ്ട്, വിവരങ്ങളും. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുകാര്യമായാലും ഔദ്യോഗികചർച്ച ആയാലും. ആഭ്യന്തരവകുപ്പിന്റെയും സർക്കാരിന്റെയും മുഖംകെടുത്തുന്ന ഏറ്റവും പുതിയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കണം. ഇത്രയും ആരോപണങ്ങൾ പുറത്തുവരാനുള്ള കാരണം പൊലീസ് സേനയിലെ പടലപിണക്കങ്ങളും അസംതൃപ്തിയുംതന്നെ. പരസ്പരവിശ്വാസമില്ലാതായി എന്നതും എടുത്തുപറയണം. സേനയിൽ ‘സ്വന്തം ഗ്രൂപ്പ്’ വളർത്തിക്കൊണ്ടുവരാനുള്ള ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട കളികളും ഒരു കാരണമാണ്. ആരോപണവിധേയനായ എസ്പിയുടെ കാലത്ത് മലപ്പുറത്തൊരു സംഭവമുണ്ടായി. ജില്ലാ ആസ്ഥാനത്തു പ്രവർത്തിച്ചിരുന്ന പൊലീസുകാരനെ പെട്ടെന്നൊരു ദിവസം സ്ഥലംമാറ്റി. ദീർഘകാലം ഒരേ സ്ഥലത്താണു ജോലി എന്നതായിരുന്നു കാരണം. സംസ്ഥാനതലത്തിലെ ഉയർന്ന രണ്ടുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായിരുന്നു സ്ഥലംമാറ്റമെന്നു പിന്നീടു പൊലീസുകാർക്കു ബോധ്യമായി. സ്ഥലം മാറ്റിയ ഉന്നതൻതന്നെ പിന്നീടു തുറന്നുപറഞ്ഞു: ‘‘നീയെന്റെ എതിർചേരിയിലാണോയെന്ന സംശയത്തിലായിരുന്നു.’’ പൊലീസുകാരൻ മനംമടുത്ത് സ്വയംവിരമിക്കലിന് അപേക്ഷ നൽകി. അതോടെ, വിജിലൻസ് കേസും വീട്ടിൽ റെയ്ഡും സസ്പെൻഷനുമായി. കേസിലൊന്നും കാര്യമില്ലെന്നു കോടതി കണ്ടെത്തിയതോടെ സസ്പെൻഷൻ പിൻവലിച്ചു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്കു കാരണം