മമതയെ ഭീതിയിലാഴ്ത്തി നന്ദിഗ്രാം മോഡൽ സമരം; വിശ്വസിച്ചിരുന്നവരും കൈവിടുന്നു; പരാജയപ്പെടുമോ ദീദി?
Mail This Article
ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചു പുസ്തകമെഴുതിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിൽ പ്രതിരോധത്തിലാണ്. ആർ.ജി. കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു കൊൽക്കത്തയിൽ ആരംഭിച്ച പ്രതിഷേധങ്ങളിൽ വിയർക്കുകയാണ് ദീദി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ബലാത്സംഗത്തിനു വധശിക്ഷ നൽകാനുള്ള അപരാജിത ബിൽ പാസാക്കിയതു പ്രതിഷേധം തണുപ്പിക്കാനാണ്. പക്ഷേ, കഴിഞ്ഞദിവസവും കൊൽക്കത്ത നഗരം ‘രാത്രിയെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയർത്തി തെരുവിലിറങ്ങി. 2011ൽ അധികാരത്തിലേറിയ മമതയ്ക്ക് ഇത് ഏറ്റവും വലിയ പരീക്ഷണഘട്ടം. ന്യൂനപക്ഷങ്ങളും സ്ത്രീകളുമായിരുന്നു മമതയുടെ കരുത്ത്. ലക്ഷ്മി ഭണ്ഡാർ, കന്യാശ്രീ തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പിന്തുണ നേടി. പക്ഷേ, അവരിൽ ഒരു വിഭാഗം മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു. തങ്ങൾക്കു സുരക്ഷയൊരുക്കാൻ ദീദിക്കു കഴിയുന്നില്ലെന്ന് അവർ കരുതുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പിജി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയതെന്നും ആരോപിക്കുന്നു. കൊലപാതകവിവരം അറിഞ്ഞ ശേഷം ആശുപത്രി അധികൃതരും പൊലീസും