‘മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ല, അതുകൊണ്ടാണ് എല്ലാം അന്വേഷിക്കുന്നത്.’
‘മുഖ്യമന്ത്രിക്ക് അതീതമായി ആഭ്യന്തര വകുപ്പിൽ എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നോക്കും. പി.ശശിക്കെതിരെ പരാതി ലഭിച്ചാൽ അതും പരിശോധിക്കും’
‘എൽഡിഎഫിന്റെ പ്രവർത്തനങ്ങളിലെ പോരായ്മ പരിഹരിക്കും. ഒരു കക്ഷിയേയും അവഗണിക്കുന്ന രീതി ഉണ്ടാകില്ല’
വിവാദങ്ങളുടെ കാലത്ത് എൽഡിഎഫ് കൺവീനറായി ചുമതല ഏറ്റെടുത്ത ടി.പി.രാമകൃഷ്ണൻ, രാഷ്ട്രീയ ആരോപണങ്ങളിലെ പാർട്ടി നിലപാടുകളും പുതിയ സ്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും തുറന്നുപറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ്ഫയർ’ അഭിമുഖ പരമ്പരയിൽ ടി.പി.രാമകൃഷ്ണൻ സംസാരിക്കുന്നു.
Mail This Article
×
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പ്രധാനപ്പെട്ടതുമായ പദവിയിലേക്ക് ടി.പി.രാമകൃഷ്ണനെ സിപിഎം നിയോഗിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ്–തൊഴിൽ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഈ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സംശുദ്ധമായ പൊതു ജീവിതം കാത്തുസൂക്ഷിക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. വിവാദങ്ങളിലോ തർക്കങ്ങളിലോ കക്ഷി ചേരുന്ന രീതി ടി.പിക്ക് ഇല്ല. എന്നാൽ പൊടുന്നനെ രാഷ്ട്രീയ വിവാദങ്ങളുടെ നടുവിലേക്ക് പുതിയ കൺവീനർ എത്തിപ്പെട്ടിരിക്കുന്നു. ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നു പുറത്താക്കി പകരം ടിപിയെ നിയോഗിച്ചതു തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഭരണപക്ഷത്തു നിന്നു തന്നെ ഭരണപക്ഷത്തിനു നേരെ ആക്ഷേപങ്ങളുടെ ഒഴുക്ക് തൊട്ടു പിന്നാലെ ഉണ്ടായി. വിവാദങ്ങളെക്കുറിച്ചെല്ലാം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ്ഫയർ’ അഭിമുഖ പരമ്പരയിൽ ടി.പി.രാമകൃഷ്ണൻ സംസാരിക്കുന്നു. പുതിയ എൽഡിഎഫ് കൺവീനർക്കു പറയാനുള്ളത് കേൾക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.