ഇപ്പോൾ 76 വയസ്സ് കടന്നിട്ടുണ്ട് ജെഫ്രി ഹിന്റന്. ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനും ടൊറന്റോ സർവകലാശാലയിലെ പ്രഫസറുമാണ്. എന്നാൽ, ഹിന്റൻ വിശേഷിപ്പിക്കപ്പെടുന്നതു മറ്റൊരു പേരിലാണ്: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) തലതൊട്ടപ്പൻ. എഐ ഗവേഷണത്തിൽ ശ്രദ്ധേയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ആരെങ്കിലും എഐയെ തള്ളിപ്പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഹിന്റനുതന്നെ അതു ചെയ്യേണ്ടിവന്നു. ഹിന്റൻ 2012ൽ രണ്ടു ഗവേഷക വിദ്യാർഥികൾക്കൊപ്പം ചെയ്ത ‘കംപ്യൂട്ടർ വിഷൻ പ്രോജക്ട്’ എഐ രംഗത്തെ സുപ്രധാന ചുവടുവയ്പായി. ഈ വിദ്യാർഥികളിലൊരാളായ ഇല്യ സുറ്റ്സ്കിവറാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ തുടങ്ങിയവർക്കൊപ്പം 2015ൽ ഓപ്പൺഎഐ എന്ന കമ്പനി ആരംഭിച്ചത്. ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളാണ് ഓപ്പൺഎഐ. എഐ ഡീപ് ലേണിങ് മേഖലയിലെ ഗവേഷണത്തിനു കംപ്യൂട്ടിങ് മേഖലയിലെ 'നൊബേൽ സമ്മാന'മെന്ന് അറിയപ്പെടുന്ന ട്യൂറിങ് പുരസ്കാരം ഹിന്റനു ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൃത്യതയാർന്ന ഇമേജ് റെക്കഗ്‌നീഷൻ സംവിധാനമാണ് ഹിന്റനും സംഘവും 2012ൽ വികസിപ്പിച്ചത്. ഡിഎൻ എസ്– റിസർച് എന്ന പേരിൽ അവർ തുടങ്ങിയ കമ്പനി വാങ്ങാൻ ടെക് ലോകത്ത് കിടമത്സരം നടന്നു; ഒടുവിൽ ഗൂഗിൾ അതു നേടി. പ്രഫസർ ജോലിക്കൊപ്പം 2013ൽ ഗൂഗിളിന്റെ എഐ വിഭാഗം ഗൂഗിൾ ബ്രെയ്നിൽകൂടി പ്രവർത്തിക്കാൻ തുടങ്ങിയ ഹിന്റൻ 10 വർഷത്തിനുശേഷം പ്രഖ്യാപിച്ചു: ‘ഞാൻ ഗൂഗിൾ വിടുന്നു’.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com