മോദിയുടെ മൂന്നാം വരവിൽ മുന്നേറി, പിന്നെ കിതച്ചു: 2979 രൂപയിൽ നിന്ന് 1800ലേക്ക്, സ്ഥാനം 4; കൊച്ചിൻ ഷിപ്‍യാഡ് ഓഹരിക്ക് എന്തുപറ്റി?
Mail This Article
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്‍യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്‍യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?