മോദി, പിണറായി, രാഹുൽ.. ഒരാളെ ആരാധിക്കാൻ രണ്ടുപേരെ വെറുക്കണോ? ഈ ‘ഗ്രൂപ്പിസം’ അത്ര നന്നല്ല!
Mail This Article
കഴിഞ്ഞമാസം ഈ ദിവസങ്ങളിൽ ഫോൺ വിളിക്കുമ്പോഴെല്ലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ‘ഹർ ഘർ തിരങ്ക’ എന്നു കേട്ടുകേട്ട് മറ്റൊരു തിരങ്കയുടെ കാര്യം ഓർമ വന്നു. ഒരുവശത്ത്, അതുവരെ കേട്ടുകേൾവിയില്ലാത്ത ഒരുപാടു സാമൂഹികവിഷയങ്ങളിൽ ഉറച്ച അഭിപ്രായങ്ങളുള്ളപ്പോഴും, നമ്മുടെ പുതിയ തലമുറ സജീവരാഷ്ട്രീയത്തോടു വിമുഖത കാണിക്കുന്നു. (അവരുടെ മുൻതലമുറ ക്യാംപസ് രാഷ്ട്രീയം നിരോധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാകാം ഇതിനു പിന്നിലെന്നു പിൽക്കാലത്തു കണ്ടെത്തിക്കൂടായ്കയില്ല). നാളെ അവരെ ആരു ഭരിക്കുമെന്ന വലിയ ചോദ്യവും ഈ വിമുഖതയ്ക്കു പിന്നിൽനിന്നു മുഖം കാണിക്കുന്നുണ്ട്. അതവിടെ നിൽക്കട്ടെ. കാരണം, അതിനെക്കാൾ ഭീതിദവും ദയനീയവുമായി കാണപ്പെടുന്നു ഇതെഴുതുന്ന ആളുൾപ്പെടെയുള്ള തലമുറ ചെന്നുപെട്ടിരിക്കുന്ന ഹർ ഫോൺ തിരങ്ക. ഈ അമ്മാവൻ തലമുറയുടെ ഉള്ളിലിരിപ്പുകൾ ഏറ്റവും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന മാധ്യമമായിത്തീർന്നിരിക്കുന്ന വാട്‌സാപ് ഗ്രൂപ്പുകളിലാണ് ഈ തിരങ്ക മുന്നിൽപെടുന്നത്. മറ്റൊരു വിഷയത്തിലേക്കും ശ്രദ്ധ തിരിക്കാതെ പിണറായി വിജയൻ, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരിൽ ആരെയെങ്കിലും ഒരാളെ അമിതമായി ആരാധിക്കുകയോ വെറുക്കുകയോ ചെയ്യുന്ന മൂന്നു വിഭാഗമായി ചേരിതിരിഞ്ഞാണ് (പിന്നോട്ടു മാത്രം കൊണ്ടുപോകുന്ന) ഫോർവേഡിങ് എന്ന നിത്യവൃത്തിയിൽ ഇങ്ങനെ കുറെയധികം പേർ അഭിരമിക്കുന്നത്. ഇതിൽ ഒരാളെ ആരാധിക്കുന്നു എന്നാലർഥം മറ്റു രണ്ടുപേരെയും വെറുക്കുന്നു