ദുഃഖം തിരിച്ചടിയാകണോ? - ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
അങ്ങനെയുമുണ്ട് ചിലർ. ദുഃഖത്തിന്റെ തരിപോലും അനുഭവിക്കാത്തവർ. ഒരു പ്രതിസന്ധിയെയും നേരിടേണ്ടി വന്നിട്ടില്ലാത്തവർ. ഭാഗ്യലക്ഷ്മിയുടെ കടാക്ഷം അങ്ങനെ നിരന്തരം ഏറ്റവർ തീരെച്ചുരുക്കം. പക്ഷേ, ചെറിയ തിരിച്ചടിയുണ്ടായാൽപ്പോലും അവർ പതറിപ്പോയേക്കാം. അവർക്കും മനസ്സിൽക്കരുതാവുന്ന പഴയ ചോദ്യമുണ്ട്, ‘സുഖമൊരു ദുഃഖം കൂടാതേകണ്ടൊരുവനുമുണ്ടോ?’ (ഭാഗവതകീർത്തനം). അങ്ങനെ മനസ്സിൽക്കരുതിയാൽ വലിയ ഞെട്ടലുണ്ടാകാതെ എന്നും കഴിയാം. ഏതു കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന മൊഴിയിലെ മുന്നറിയിപ്പും ഓർമിക്കാം. ആരുടെയും നക്ഷത്രം എക്കാലവും ഉയരത്തിൽത്തന്നെ നിന്നെന്നു വരില്ല. ഇതു നിഷേധചിന്തയല്ല: ജീവിതയാഥാർഥ്യമാണ്. തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ, അതിനെ സമചിത്തതയോടെ സമീപിക്കാൻ ക്ഷമ കാട്ടാം. ഒരു തിരിച്ചടിയും ശാശ്വതമല്ല. ഒരിറക്കത്തിന് ഒരു കയറ്റം വരുമെന്നും ആശ്വസിക്കണം. ‘നിഴലും വെളിച്ചവും മാറിമാറി നിഴലിക്കും ജീവിതദർപ്പണത്തിൽ’ (ചങ്ങമ്പുഴ- ബാഷ്പാഞ്ജലി) എന്നതു വീൺവാക്കല്ല ഒരു തകർച്ച ജീവിതത്തെ എന്നന്നേക്കുമായി തകർക്കുകയില്ലെന്നത് അനുഗ്രഹം.. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കണക്കിൽ ആർക്കും തകർക്കാനാകാത്ത റെക്കോർഡ് അവശേഷിപ്പിച്ചു കടന്നുപോയ പ്രതിഭാശാലിയാണ് തോമസ് ആൽവ എഡിസൻ (1847–1931). 1914 ഡിസംബർ 10ന് വൈകുന്നേരം അഞ്ചരയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിത അത്യാഹിതം സംഭവിച്ചു. അദ്ദേഹത്തിന്റെ