അന്ന് യച്ചൂരി വിളിച്ചെങ്കിലും വിഎസ് വഴങ്ങിയില്ല; സിൽവർ ലൈനിൽ പിണറായിയെ എതിർത്തു; പിൻഗാമിയില്ലാത്ത മധ്യസ്ഥൻ
Mail This Article
അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി. വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.