'ആ കഥ വന്നത് ഡാവിഞ്ചിയുടെ ശ്മശാന പരീക്ഷണത്തിൽ നിന്ന്; പുതിയ എഴുത്തുകാരോട് പലർക്കും അമ്മാവൻ സിൻഡ്രം'
Mail This Article
ഫെയ്സ്ബുക്കിലെ എഴുത്തുമേശയിൽ നിന്നായിരുന്നു റിഹാൻ റാഷിദെന്ന എഴുത്തുകാരന്റെ പിറവി. 2018ൽ ആദ്യ പുസ്തകം ‘സമ്മിലൂനി’ ഇറങ്ങിയപ്പോൾ, ‘‘വായിച്ചിട്ട് വലിച്ചെറിഞ്ഞു’’ എന്ന് റിഹാനോട് പറഞ്ഞവരുണ്ട്. വർഷം 2024 എത്തുമ്പോൾ റിഹാന്റേതായി ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത് 12 പുസ്തകങ്ങളാണ്. ആ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. പ്രമേയത്തിലും ഭാഷയിലും വ്യത്യസ്തത പുലർത്തുന്ന ആ പുസ്തകങ്ങൾക്കു പിന്നിൽ, സ്വയം ചാലഞ്ച് ചെയ്തു കൊണ്ടേയിരിക്കുന്ന ഒരാളുടെ അധ്വാനമുണ്ടെന്ന് റിഹാൻ പറയും. പെർഫ്യൂം കടയിൽ ജോലിക്കിടെയാണ് റിഹാന്റെ ജീവിതത്തിലേക്ക് വായനയുടെ സുഗന്ധമെത്തുന്നത്. പിന്നീട് ആ സുഗന്ധം അദ്ദേഹത്തെ വിട്ടു പോയിട്ടില്ല. പലതരത്തിൽ, അദ്ദേഹത്തിന്റെ സർഗശേഷിയിലൂടെ ആ ഗന്ധം വായനക്കാരിലെത്തുന്നു. അവരത് ആസ്വദിക്കുന്നു. ചിലരെങ്കിലും വിമർശിക്കുന്നു. പക്ഷേ വിമർശകരോട് റിഹാൻ പറയും. ‘‘നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും ഒക്കെ വായനക്കാരെ ബഹുമാനത്തോടെ കാണണം. വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവരുണ്ടാകും. അത് അവർ പറയട്ടെ. അത് പറയാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യരാജ്യത്ത് അവർക്കുണ്ട്. നമ്മൾ ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളുക, അല്ലാത്തതിനെ തള്ളുക. മരങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്നത് പോലെയാണത്. ആവശ്യമുള്ള ഊർജം എടുത്ത് ബാക്കി അതിന്റെ വഴിക്ക് പോട്ടേയെന്നു വിചാരിക്കുക.’’ പറച്ചിലിലെ ഈ രസം റിഹാന്റെ എഴുത്തിലുമുണ്ട്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കാത്തിരിക്കുന്ന ഒട്ടേറെ പേരുമുണ്ട്. സമൂഹമാധ്യമത്തിലെ സെലിബ്രിറ്റി എഴുത്തുകാരനാകാൻ ആഗ്രഹമില്ല റിഹാന്. പക്ഷേ വായനയും സമൂഹമാധ്യമങ്ങളും സൗഹൃദങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൃത്യമായ ധാരണയുണ്ട്. ഈ ഓണക്കാലത്ത് മലയാള മനോരമ പ്രീമിയം വായനാവിരുന്നിൽ മനസ്സു തുറക്കുകയാണ് റിഹാൻ.