പട്ടിണി മരണത്തിന്റെ പടിവാതിൽക്കൽ 2.5 കോടി ജനങ്ങൾ; അക്രമങ്ങൾ നേരിടുന്നത് 30 ലക്ഷം സ്ത്രീകൾ; അനങ്ങാതെ അയൽക്കാർ!
Mail This Article
യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ