സിപിഎമ്മില്‍ ‘അത്യുന്നതനു’ ശേഷം ആര്? - വായിക്കാം ‘ഇന്ത്യാ ഫയല്‍’
Mail This Article
വ്യക്തികേന്ദ്രീകൃതമല്ലാത്ത ദേശീയ സിപിഎമ്മിൽ ജനറൽ സെക്രട്ടറി ഒന്നിന്റെയും അവസാനവാക്കല്ല. പാർട്ടിയിൽ ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾക്കു മറ്റുള്ളവരുടേതിനു തുല്യമായ കനമേയുള്ളൂ. ജ്യോതി ബസു പ്രധാനമന്ത്രിയാകണമെന്ന ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ അഭിപ്രായം നടപ്പായില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാമെന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ താൽപര്യം കൊൽക്കത്തയിൽവച്ച് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. ജനറൽ സെക്രട്ടറിയാണെങ്കിലും പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷംപേരും തനിക്കെതിരാണെന്ന വസ്തുത കഴിഞ്ഞ ഒൻപതു വർഷത്തിൽ പലതവണ യച്ചൂരി തുറന്നുപറഞ്ഞിട്ടുണ്ട്; പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെതന്നെയും ആശയതാൽപര്യങ്ങളും പ്രസക്തിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് താൻ നിർദേശിച്ച നടപടികൾ സ്വീകാര്യമാക്കാൻ വേണ്ടിവന്നിരുന്ന അത്യധ്വാനത്തെക്കുറിച്ചും. ആശയസമരമാകുമ്പോൾ അത്തരം ബദ്ധപ്പാടുകൾ സ്വാഭാവികമാണെന്നു സമ്മതിച്ചുകൊണ്ടാണ് മറികടക്കലുകൾക്കു തന്റേതായ തന്ത്രവഴികൾ അദ്ദേഹം പണിതിരുന്നത്. ആശയപരമല്ലാത്ത സമരങ്ങളെ നേരിടാനുള്ള പ്രാപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ വിഷയങ്ങൾ ചോദിക്കുമ്പോൾ,