41ൽനിന്ന് ഇടിഞ്ഞ് 24ൽ; ആ 8% വോട്ട് കോൺഗ്രസ് സഖ്യത്തിനു കിട്ടിയാൽ ജമ്മു കശ്മീരിൽ ബിജെപി സ്വപ്നം തകരും
Mail This Article
ഒരു ദശകത്തിനു ശേഷമാണു ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ 2019ലെ കേന്ദ്ര നടപടിയിലുള്ള ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പെന്നു കരുതുന്നവരേറെയാണ്. പ്രത്യേകപദവി നഷ്ടമായതോടെ ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. കശ്മീരിന്റെ രാഷ്ട്രീയദിശ നിർണയിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്ന പേരിൽ 2019 മുതൽ തിഹാർ ജയിലിൽ കഴിയുന്ന എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി)യാണ് ശ്രദ്ധേയമായ ഒരു ഘടകം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്നു റഷീദ് സ്വതന്ത്രനായി ജയിച്ചതോടെയാണ് എഐപിക്കു രാഷ്ട്രീയപ്രാധാന്യമേറിയത്. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ജെകെഅപ്നി പാർട്ടി (ജെകെഎപി), പീപ്പിൾസ് കോൺഫറൻസ് (പിസി), ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നീ പ്രമുഖ കക്ഷികളും ജനവിധി തേടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയഘടകം ജമാ അത്തെ ഇസ്‌ലാമിയുടെ