ഇത് അപകടകരമായ കളി, പിണറായി എങ്ങനെ പുറത്തുകടക്കും? ചോദ്യം ചെയ്യാൻ ആരുമില്ല; ആർഎസ്എസ് ‘റോളിന്’ കാരണം മകൾ?
Mail This Article
കമ്യൂണിസ്റ്റ് പാർട്ടിയും കംപ്യൂട്ടർ നന്നാക്കുന്നയാളും തമ്മിൽ പൊതുവായുള്ളത് എന്താണ്? രണ്ടുപേരും ‘റീസ്റ്റാർട്ട്’ ചെയ്താൽ എല്ലാം ശരിയാവുമെന്ന് വിശ്വസിക്കുന്നു! ആന്തരികമായ മാറ്റമൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഓരോ തിരിച്ചടിക്കും പിന്നാലെ ‘ആത്മപരിശോധന നടത്തും’ ‘വിലയിരുത്തും’ ‘പഠിക്കും’ എന്നൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പറയാറുള്ളത്. ഞങ്ങൾ മാറാൻ തയാറല്ല എന്നാണ് ഈ പറയുന്നതിന്റെ അർഥം. ‘അന്യവർഗ ചിന്താഗതി’യും ആശയപരമായ ‘വഴിതെറ്റലും’ ഉണ്ടാകുമ്പോൾ ഉൾപാർട്ടി ചർച്ചകൾ നടത്തി ആത്മപരിശോധന നടത്തണമെന്നാണ് കമ്യൂണിസ്റ്റ് സിദ്ധാന്തം. കേരളത്തിലും പാർട്ടി വഴിതെറ്റിയെന്ന വിലയിരുത്തൽ ഇടയ്ക്കിടെ കേൾക്കാം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ, ‘കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനം തിരികെ വരും’ എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വഴിതെറ്റലുണ്ടായെന്ന സമ്മതമായിരുന്നു അത്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരികെപ്പിടിക്കണമെന്ന് കേരളത്തിലെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും ഭരണത്തിലും തിരുത്തൽ ഉണ്ടാകുമോ? അടുത്തിടെ ഇടതുപക്ഷ സഹയാത്രിക കൂടിയായ ശാസ്ത്രജ്ഞ ഡോ. കെ.ജി. താര പറഞ്ഞത് ഇങ്ങനെയാണ് –