മണിപ്പുരിൽ ‘കലാപജോലി’ക്ക് സ്ത്രീകൾക്കും ഡ്യൂട്ടി റജിസ്റ്റർ; നടക്കാതെ പോയ നീക്കം, മുന്നിൽ 6 വഴികൾ
Mail This Article
‘ഞങ്ങളുടെ സൈനികസംഘത്തെ തടയാൻ നിന്ന ഒരു സ്ത്രീയെ കൂട്ടത്തിലുള്ളൊരാൾ തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോൾ ആൾ അതു തന്നെ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു സൈനികന്റെ ഭാര്യ. അവർ നിൽക്കുന്നതിന്റെ 10 കി.മീ. അപ്പുറത്ത് അതേ സൈനികൻ കലാപ നിയന്ത്രണ ജോലിയിലുണ്ട്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവുമാണ് ആ സാധാരണ സ്ത്രീയേയും കലാപഭൂമിയിലെത്തിച്ചത്. ആസൂത്രിത സംവിധാനങ്ങളായി ഓരോ സമുദായത്തിലെയും കലാപസംഘങ്ങൾ മാറി. ഇരു സമുദായങ്ങളിലും സ്ത്രീകൾക്കുൾപ്പെടെ ഡ്യൂട്ടി റജിസ്റ്ററുണ്ട്; 7 മണിക്കൂർ നേരം ‘കലാപ’ ജോലിക്കെത്തിയിരിക്കണം’. അപ്പോഴും നേർക്കുനേർ പോരിലുള്ള ഇരുസമുദായങ്ങളിലെയും 80% പേരും കലാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സമുദായത്തിൽ നിന്നുള്ള സമ്മർദവും ഭയവും അവരെ ആയുധമെടുപ്പിക്കുന്നു’– കലാപം കലുഷിതമായ മണിപ്പുരിൽ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറലായിരുന്ന ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപ കനലിന്റെ ഉള്ളറകളെക്കുറിച്ചും പ്രശ്ന പരിഹാര സാധ്യതളെക്കുറിച്ചും കോഴിക്കോട് സ്വദേശിയായ ഡോ. പ്രദീപ് ചന്ദ്രൻ നായർ സംസാരിക്കുന്നു: