15 വയസ്സുള്ള വിദ്യാർഥികളുടെ കൈയിലും തോക്കുകൾ; മരണഭീതി ഉയർത്തി ഡ്രോൺ ആക്രമണം; മണിപ്പുരിൽ സ്ഥിതി സ്ഫോടനാത്മകം
Mail This Article
കാങ്പോക്പി ഉൾപ്പെടുന്ന സദാർ ഹിൽസിലൂടെ യാത്ര ചെയ്തപ്പോൾ കുക്കികളുടെ ആയുധശേഖരങ്ങൾ കണ്ടു. വാഹനയാത്ര അതീവ ദുഷ്കരമായ ഇവിടെ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളാണ്. ഇംഫാൽ താഴ്‌വരയിലേക്കു തുറന്നുകിടക്കുന്ന സദാർ ഹിൽസിൽനിന്നുള്ള ആക്രമണം തടയുക സുരക്ഷാ ഏജൻസികൾക്ക് ഏറെ ബുദ്ധിമുട്ടാകും. നിലവിൽ സുരക്ഷാ ഏജൻസികൾക്ക് ഇവിടേക്കു പ്രവേശനമില്ല. ആരെങ്കിലും അതിനു ശ്രമിച്ചാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമുണ്ടാകും. കുക്കികൾ വികസിപ്പിച്ചെടുത്ത പോംപി എന്ന മാരകായുധത്തെക്കുറിച്ചു വിശദീകരിക്കാനാണ് സായുധ ഗ്രൂപ്പുകൾ സദാർ ഹിൽസിലേക്കു കൊണ്ടുപോയത്. പരമ്പരാഗത തോക്കുകളുമായി 15 വയസ്സുമാത്രമുള്ള വിദ്യാർഥികൾ വരെ കാവലിരിക്കുന്നതു യാത്രയിലുടനീളം കാണാം. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഗോത്രവർഗക്കാർ വികസിപ്പിച്ചെടുത്ത പോംപിക്ക്. നീളമുള്ള മുളങ്കുഴലിനു മുകളിൽ പോത്ത്, മിഥുൻ (ഇണക്കിയെടുത്ത കാട്ടുപോത്ത് ഇനം) തുടങ്ങിയ മൃഗങ്ങളുടെ തുകൽ പൊതിഞ്ഞതായിരുന്നു പഴയകാലത്തെ പോംപി. വെടിമരുന്നു നിറച്ച് ഇരുമ്പുതകിടുകളും മറ്റും പോംപി ഉപയോഗിച്ചു ദൂരേക്കു തൊടുത്തുവിടും. ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലും സുഭാഷ് ചന്ദ്രബോസ് നയിച്ച ഐഎൻഎ യുദ്ധത്തിലും