7 വയസ്സുകാരനെയും അമ്മയെയും ചുട്ടുകൊന്നു; ക്രമസമാധാനം പെരുവഴിയിൽ; ആളിപടരുന്ന മണിപ്പുർ ‘തീ’
Mail This Article
മണിപ്പുരിലെ പല കൃഷിയിടങ്ങളിലും വൻ സ്ഫോടകശേഷിയുള്ള ഗ്രനേഡുകളും ബോംബുകളും പുതഞ്ഞിരിപ്പുണ്ട്. ബിഷ്ണുപുരിലെ ക്വാക്തയിൽ കൃഷിഭൂമിയിൽ ഇറങ്ങുംമുൻപ് കർഷകർ വിശദപരിശോധന നടത്തും. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളിൽനിന്നു വർഷിച്ച, പൊട്ടാത്ത ഒട്ടേറെ ഗ്രനേഡുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സമാന അനുഭവങ്ങളാണ് കാങ്പോക്പിയിലെ ഗോത്രവർഗക്കാരും പറയുന്നത്. യുദ്ധസമാനമാണ് കുക്കി-മെയ്തെയ് പോരാട്ടം നടക്കുന്ന അതിർത്തിമേഖലകളിലെ സ്ഥിതി. പക്ഷേ, യുദ്ധഭൂമിയിൽപോലും പാലിക്കപ്പെടുന്ന നിയമങ്ങൾക്ക് ഇവിടെ വിലയില്ലാതാകുന്നു. ആംബുലൻസ് തടഞ്ഞുനിർത്തി 7 വയസ്സുകാരനെയും അമ്മയെയും ചുട്ടുകൊന്നതിനു സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. കൊന്നു വീഴ്ത്തിയ ശരീരങ്ങൾ വികൃതമാക്കുന്നു. നിരായുധരായ കർഷകരെ വരെ കൊലപ്പെടുത്തുന്നു. മൊയ്‌രാങ്ങിനു സമീപത്തെ മെയ്തെയ് ഗ്രാമമായ ഓക്സുബാമിലെ കൊൻജംബാം മാതും എന്ന കർഷകൻ വെടിയൊച്ചകൾക്കും ഗ്രനേഡ് ആക്രമണങ്ങൾക്കും നടുവിലാണു കൃഷി ചെയ്യുന്നത്. ചുരാചന്ദ്പുരിലെ കുക്കി കുന്നുകളുടെ താഴ്‌വരയിലാണ് അദ്ദേഹത്തിന്റെ ചെറിയ കൃഷിയിടം. കലാപത്തിന്റെ തുടക്കത്തിൽ ഭയം കാരണം കൃഷി ചെയ്യാതിരുന്നു. ദാരിദ്ര്യം പിടിമുറുക്കിയതോടെ ഇത്തവണ രണ്ടുംകൽപിച്ച് തക്കാളിയും കോളിഫ്ലവറും ഉൾപ്പെടെ പച്ചക്കറിക്കൃഷി തുടങ്ങി. ‘വെടിയൊച്ച കേട്ടാൽ നിലത്തു ചേർന്നുകിടക്കും. പിന്നെ ഓടും. പാടത്തിനടുത്തുള്ള കനാലിൽ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു. ഇംഫാൽ ഈസ്റ്റിലെ കുന്നുകളിൽ മണ്ണിൽ കുഴിച്ചിട്ട 28.5 കിലോഗ്രാം ഐഇഡിയാണ്