കുടുംബത്തിൽ ഒറ്റക്കുട്ടിയാണെങ്കിൽ എന്താണ് ദോഷം? അവർ സ്വാർഥരാണോ?– ഡോ. എ.പി. ജയരാമൻ പറയുന്നു
Mail This Article
സാമൂഹികശാസ്ത്രത്തിൽ ഒറ്റക്കുട്ടി കേട്ടിട്ടുള്ള ചീത്തപ്പേര് ചില്ലറയല്ല. തന്റേടി, സ്വാർഥി, സ്വാനുരാഗി... അങ്ങനെ നീളുന്നു. ഇതിൽ വാസ്തവമുണ്ടോ? എഴുപതുകളോടെയാണ് ഏകസന്താന പ്രതിഭാസം യുഎസിലും ബ്രിട്ടനിലും വ്യാപകമായത്. യൂറോപ്പിൽ ഏതാണ്ടു പകുതിയോളം കുടുംബങ്ങൾ ഒറ്റക്കുട്ടിയിലേക്ക് ഒതുങ്ങിയതായി വിയന്ന സർവകലാശാലയിലെ ഡോ. ഈവ ബ്യൂജൗൻ രേഖപ്പെടുത്തി. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇന്ന് സമ്പന്നരാജ്യങ്ങളിൽ ഏകസന്താനകുടുംബങ്ങളുടെ എണ്ണമേറുകയാണ്. അമേരിക്കൻ മനഃശാസ്ത്ര സംഘടനയുടെ അധ്യക്ഷനായിരുന്ന ഡോ. സ്റ്റാൻലി ഹാളും ശിഷ്യൻ ഡോ. ബൊഹാന്നോനും ഒറ്റക്കുട്ടിയെ സംശയനിഴലിൽ നിർത്തിയവരാണ്. ഒറ്റക്കുട്ടികൾ രോഗഗ്രസ്തരാണെന്നുപോലും മുദ്ര കുത്തി. ബൊഹാന്നോൻ ആയിരം കുട്ടികളെ പഠിക്കുകയും അവരിൽ 46 പേർ കൂടപ്പിറപ്പില്ലാത്തതിനാൽ സ്വാർഥത ഉൾപ്പെടെ സ്വഭാവദൂഷ്യങ്ങളുള്ളവരാണെന്നു