2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തോടെ ഗാസയിൽ തുടങ്ങിയ യുദ്ധം ഇന്നും അന്ത്യം കാണാതെ തുടരുകയാണ്. ഇതിനു മറുപടിയായി ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസ തിരിച്ചു പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രയേൽ സൈനിക നടപടികൾക്ക് തുടക്കംകുറിച്ചു. എന്നാൽ, ഗാസയിൽ മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള കനത്ത നാശങ്ങൾ അടിച്ചേൽപ്പിക്കുന്നതല്ലാതെ ഹമാസിന്റെ നടുവൊടിക്കാനോ ഭരണം സ്ഥാപിക്കാനോ ഇസ്രയേൽ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. യുദ്ധം തുടങ്ങി 11 മാസം പിന്നിടുമ്പോഴുള്ള സ്ഥിതികൾ വിശകലനം ചെയ്താൽ മധ്യ – കിഴക്കൻ ഏഷ്യയിലെ (Middle East) മറ്റു രാജ്യങ്ങളിലേക്കുകൂടി യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് അനുദിനം വർധിച്ചുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞയാഴ്ച ലബനനിൽ നടന്ന സ്ഫോടന പരമ്പര ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലസ്തീൻ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളാണ്‌ ഈ പ്രശ്നത്തിന്റെ മൂലകാരണം. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശം തുർക്കിയിലെ ഭരണാധികാരിയായ ഓട്ടമൻ സുൽത്താന്റെ കീഴിലായിരുന്നു. യുദ്ധത്തിൽ സുൽത്താനെ തോൽപിക്കാൻ ബ്രിട്ടൻ ഈ പ്രദേശത്തുള്ള അറബികളുടെ സഹായം തേടി. ഇതിനു പ്രത്യുപകാരമായി ഈ പ്രദേശത്ത് ഒരു അറബ് രാജ്യം വരാൻ സഹായിക്കുമെന്നും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. എന്നാൽ ഇതേസമയം തന്നെ 1917ൽ ബാൽഫോർ ഡിക്ലറേഷൻ (Balfour Declaration) വഴി പലസ്തീനിൽ ജൂതന്മാർക്ക്‌ ഒരു രാജ്യം സ്ഥാപിക്കാൻ വേണ്ട പിന്തുണ നൽകുമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടാക്കിയ കുഴപ്പങ്ങൾ 1920 മുതൽ തന്നെ ഈ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com